തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഇന്നലെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ ആയപ്പോഴേക്കും വില വർദ്ധിക്കുകയായിരുന്നു. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4740 രൂപയാണ്. 37920 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. 18 സ്വർണ്ണവിലയിൽ ഇന്ന് ഗ്രാമിന് അഞ്ചു രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ സ്വർണവില ഗ്രാമിന് 3915 രൂപയായി ഉയർന്നു. ഒരു പവൻ 18 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഹോൾമാർക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. വെള്ളി ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഇന്നലെ 1850 ഡോളറായിരുന്നു. ഇന്ന് രാവിലെ ഇത് 1927 ഡോളറിലേക്ക് ഉയർന്നു.
ഇതോടെയാണ് കേരളത്തിലെ വിലനിലവാരവും ഉയർന്നത്. സംസ്ഥാനത്തെ ബോർഡ് റെക്കോർഡ് ഗ്രാമിന് 5250 രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിന് ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 42000 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വർണ്ണവില താഴോട്ട് പോവുകയായിരുന്നു. റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ ഉണ്ടായ തിരിച്ചടിയെ തുടർന്ന് സ്വർണ വിലയിൽ വൻ വർധനവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്വർണ്ണ വില താഴേക്ക് പോകുന്നതാണ് കണ്ടത്. സ്വർണ്ണവിലയിൽ നിരന്തരം ഉണ്ടാകുന്ന ഇടിവ് ആഭരണ ശാലകളിൽ കൂടുതൽ വ്യാപാരത്തിനുള്ള സാധ്യതകളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഞായറാഴ്ച പിന്നിട്ട് തിങ്കളാഴ്ചയിലേക്കെത്തിയെപ്പോള്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.