ബെയ്ജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. വുഷു നഗരത്തിന്റെ സമീപത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നതെന്നാണ് വിവരം. തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ടു പ്രകാരം 2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.