ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1300 കോടിയുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭീം-യു.പി.ഐ, റുപെ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടിന്റെ സർവിസ് ചാർജിൽ നിശ്ചിത ശതമാനം ബാങ്കുകൾക്ക് സർക്കാർ നൽകും. 2021 ഏപ്രിൽ ഒന്നു മുതൽ പദ്ധതിക്ക് പ്രാബല്യം നൽകും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നവംബറിൽ 7.56 ലക്ഷം കോടിയുടെ 423 കോടി ഡിജിറ്റൽ പണക്കൈമാറ്റമാണ് നടന്നതെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.