ആലപ്പുഴ: 1957 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ. ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷക്കരണ നിയമം സർക്കാർ അട്ടിമറിക്കുന്നു എന്ന് രമേശ് ചെന്നിത്തല എംഎൽഎ ആരോപിച്ചു. ആലപ്പുഴയിൽ ജെ.എസ്.എസ്സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കെ.ആർ ഗൗരിയമ്മയും സമകാലിക രാഷ്ട്രീയവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൗരിയമ്മ കൊണ്ടു വന്ന ഭൂപരിഷക്കരണ നിയമത്തിന് പി.ടി ചാക്കോ മന്ത്രിയായിരിക്കെ ശക്തി പകർന്നു. വി.എസ്.അച്യുതാനന്ദൻ സർക്കാർ പൂർണതയിലാക്കിയ നിയമം ഇല്ലാതാക്കുന്ന നിർദേശങ്ങളാണ് മന്ത്രി കെ.എൻ ബാലഗോപൽ ഈ ബജറ്റിൽ ഉൾപ്പെടുത്തിയത്. കെ.റെയിലിനു വേണ്ടി പാവപ്പെട്ടവരുടെ ഭൂമി തോക്കും ലാത്തിയും ഉപയോഗിച്ചു സർക്കാർ പിടിച്ചെടുക്കുകയാണ്. ജന്മിമാർക്കും ഐഎം എഫിനും ലോക ബാങ്കിനും എതിരെ ശബ്ദമുയർത്തുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്ത സിപിഎം ഇപ്പോൾ വിദേശകുത്തകളെയും ബുർഷകളേയും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ്.
ചരടുകൾ ഇല്ലാത്ത വായ്പയെന്ന സിപിഎം നയം പാടെ ഉപേക്ഷിച്ചാണ് കെ റെയിലിന്റെ വായ്ക്കായി കാത്തു കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എ ജയശങ്കർ വിഷയം അവതരിപ്പിച്ചു. സെമിനാറിൽ സംസ്ഥാന വർക്കിങ്ങ് പ്രസിസന്റ് അഡ്വ.സഞ്ജീവ് സോമരാജൻ അധ്യക്ഷത വഹിച്ചു. ഗൗരിയമ്മ ജന്മദിന സമ്മേളനം ജെ. എസ് എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ. എൻ രാജൻബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്ററ് പ്രൊഫസർ. എ.വി. താമരാക്ഷൻ അധ്യക്ഷത വഹിച്ചു.
ബാലരാമപുരം സുരേന്ദ്രൻ, ആർ പൊന്നപ്പൻ, അഡ്വ.വി.കെ. പ്രസാദ്, വിനോദ് വയനാട്, അജിത ജയ് ഷാർ, നീന എസ് ഗിരി , അഡ്വ.സുനിതാ വിനോദ്, അഡ്വ. രാജി കോട്ടയം, വി.കെ. അംബർഷൻ, പി.രാജു, സുധാകരൻ പള്ളത്ത്, മലയിൻകീഴ് നന്ദകുമാർ, പ്രമോദ് ഒററക്കണ്ടം, തോമസ് കൊറശ്ശേരി എന്നിവർ സംസാരിച്ചു.