പാലക്കാട്: കൊച്ചി മെട്രോയുടെ കൂടുതൽ തൂണുകളിൽ ബലപരിശോധന നടത്തുമെന്ന് ഇ.ശ്രീധരൻ. ഇപ്പോൾ ബലക്ഷയം കണ്ടെത്തിയ തൂണിനു സമീപത്തെ തൂണുകളിലാണു ബലപരിശോധന നടത്തുന്നത്. ഇപ്പോൾ ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച അല്ല. ബലക്ഷയത്തിന്റെ യഥാർഥ കാരണം കണ്ടെത്തും. എന്തെങ്കിലും തകരാറുണ്ടെങ്കിൽ മെട്രോ ട്രെയിൻ ഓടുമ്പോൾ ശ്രദ്ധയില്പ്പെടുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.