• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യയുടെ ഭാവി നായകരാവാന്‍ പരിഗണിക്കുന്നത് അവര്‍ നാലു പേരെ : രവി ശാസ്ത്രി

by Web Desk 01 - News Kerala 24
March 24, 2022 : 2:00 pm
in News, Sports
Reading Time: 1 min read
0
A A
0
രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യയുടെ ഭാവി നായകരാവാന്‍ പരിഗണിക്കുന്നത് അവര്‍ നാലു പേരെ : രവി ശാസ്ത്രി

മുംബൈ : ഇന്ത്യന്‍ ടീമിന്‍റെ പരിശീലക പദവി ഒഴിഞ്ഞശേഷം ഐപിഎല്ലിൽ വീണ്ടും കമന്‍ററി പറയാനൊരുങ്ങുകയാണ് രവി ശാസ്ത്രി. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിനുവേണ്ടി ഹിന്ദി കമന്‍റേറ്ററായിട്ടായിരിക്കും ശാസ്ത്രി ഇത്തവണ എത്തുക. ഇത്തവണത്തെ ഐപിഎല്ലായാരിക്കും ആരാവും ഇന്ത്യയുടെ ഭാവി നായകനെന്ന് തീരുമാനിക്കുകയെന്ന് തുറന്നു പറയുകയാണ് രവി ശാസ്ത്രി. ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി പരിഗണിക്കുന്ന നാലു താരങ്ങളെക്കുറിച്ച് പറഞ്ഞത്. രോഹിത് ശര്‍മക്ക് പ്രായമായി വരികയാണ്. അതുപോലെ തന്നെയാണ് വിരാട് കോലിയും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇവരുടെ പിന്‍ഗാമിയായി ആരാകും ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. യുവതാരങ്ങളായ റിഷഭ് പന്തും ശ്രേയസ് അയ്യരും ഹാര്‍ദിക് പാണ്ഡ്യയും അവരുടെ ടീമുകളെ ഐപിഎല്ലില്‍ നയിക്കുന്ന പശ്ചാത്തലത്തില്‍ ഇവരുടെ പ്രകടനമാകും ഞാന്‍ ശ്രദ്ധയോടെ വിലയിരുത്തുക. ഡല്‍ഹിയെ റിഷഭ് എങ്ങനെ നയിക്കുന്നുവെന്നും കൊല്‍ക്കത്തയെ ശ്രേയസ് എങ്ങനെ നയിക്കുന്നുവെന്നും ഗുജറാത്തിനെ ഹാര്‍ദ്ദിക് എങ്ങനെ നയിക്കുന്നുവെന്നും ഞാന്‍ നോക്കും. തീര്‍ച്ചയായും ലഖ്‌നൗ ക്യാപ്റ്റനെന്ന നിലില്‍ കെ എല്‍ രാഹുല്‍ എങ്ങനെ ടീമിനെ കൈകാര്യം ചെയ്യുന്നു എന്നും കാണേണ്ടതുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

ഒക്ടോബറില്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം കോലിക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് നായകപദവിയും കോലി അപ്രതീക്ഷിതമായി രാജിവെച്ചു. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയെ ക്യാപ്റ്റനായും കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തിരുന്നു. എന്നാല്‍ കോലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രാഹുലിന് മികവ് കാട്ടാനായില്ല. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ രാഹുലിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.വാംഖഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ ; ലംഘിച്ചാല്‍ 10,000 രൂപ പിഴ

Next Post

എംപിമാരെ മർദിച്ച പോലീസ് നടപടി കിരാതം : രമേശ് ചെന്നിത്തല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

എംപിമാരെ മർദിച്ച പോലീസ് നടപടി കിരാതം : രമേശ് ചെന്നിത്തല

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരത്ത് ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

കെ. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല ; പരിഹാസവുമായി വി.ഡി. സതീശൻ

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

യുഡിഎഫ് എംപിമാര്‍ നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം ; ഡല്‍ഹി പോലീസിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

സാക്ഷികൾ പറഞ്ഞ ആ മാഡം കാവ്യയോ ? കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

സാക്ഷികൾ പറഞ്ഞ ആ മാഡം കാവ്യയോ ? കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021