തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗയക്കുറി വകുപ്പ്തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
28 തിങ്കളാഴ്ച നടത്താനിരുന്ന വിൻവിൻ, 29 ചൊവ്വാഴ്ച നടത്താനിരുന്ന സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്. ഈ നറുക്കെടുപ്പുകൾ യഥാക്രമം ഏപ്രിൽ മാസം 3,10 തീയതികളിൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.