• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വകാര്യ ബസ് സമരം തുടരുന്നു , ഇനി പൊതുപണിമുടക്ക് ; നടുവൊടിഞ്ഞ് നാട്

by Web Desk 04 - News Kerala 24
March 25, 2022 : 7:58 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം നാളെ മുതൽ

തിരുവനന്തപുരം : സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കുകൂടി വരുന്നതോടെ സംസ്ഥാനം സ്തംഭിക്കും. പരീക്ഷകൾ നടക്കുന്നതിനിടെയുള്ള ബസ് സമരം വിദ്യാർഥികളെ വലച്ചിട്ടും ബസുടമകളുമായി ചർച്ച നടത്താൻ ഗതാഗതമന്ത്രി ആന്റണി രാജു തയാറായില്ല. ചാർജ് വർധന എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഓട്ടോ-ടാക്സി നിരക്കു വർധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കുവർധന പ്രഖ്യാപിക്കൂ എന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് ബസുടമകളുടെ സംഘടനകൾ പറയുന്നു. ചർച്ചയ്ക്കു മന്ത്രി തയാറാകുന്നില്ല. നവംബർ 9ന് സമരം പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡീസൽവില 3 ദിവസത്തിനകം 2.30 രൂപ വർധിച്ചു. കെഎസ്ആർടിസിക്ക് ഒരു ദിവസം ഒരു കോടിരൂപയാണ് നഷ്ടം. പണിമുടക്കിനു നോട്ടിസ് നൽകിയാൽ ചർച്ച നടത്താൻ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണ്.

നികുതി ഒഴിവാക്കിയതായി മന്ത്രി പറയുന്നത് കോവിഡ് കാലത്താണ്. അന്ന് സർക്കാർ പറഞ്ഞിട്ടാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിയത്. ഇപ്പോൾ സർക്കാർ ഹരിത നികുതി വർധിപ്പിച്ചു. ഫിറ്റ്നസ് ചാർജ് ഇരട്ടിയാക്കി. ഗതികേടു കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. 7500 ഓളം ബസുകളിൽ 70 എണ്ണം ഒഴികെ ബാക്കിയുള്ളവ സർവീസ് നിർത്തിയതായും അവർ വ്യക്തമാക്കി. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മാര്‍ച്ച് 28ന് രാവിലെ 6 മുതല്‍ 30ന് രാവിലെ 6 വരെയാണ് ദേശീയ പണിമുടക്ക്. 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ല. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന‌് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിൽ സർവേ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ

Next Post

വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തെ ബാധിക്കുന്ന വഴികള്‍ പലത്

ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തെ ബാധിക്കുന്ന വഴികള്‍ പലത്

ആണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ പിടിയിൽ

ആണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ പിടിയിൽ

ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചയാൾ അറസ്​റ്റിൽ

ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചയാൾ അറസ്​റ്റിൽ

10 മിനിറ്റിൽ ഭക്ഷണ വിതരണം ; സൊമാറ്റോയോട് വിശദീകരണം തേടുമെന്ന് പോലീസ്

10 മിനിറ്റിൽ ഭക്ഷണ വിതരണം ; സൊമാറ്റോയോട് വിശദീകരണം തേടുമെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021