വടകര: തീപിടിത്തത്തിലുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പൈതൃക കെട്ടിടവും രേഖകളും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടത് വിലമതിക്കാനാവില്ല. ഓഫിസ് പ്രവർത്തനം തിങ്കൾ മുതൽ ട്രഷറി ഓഫിസിനു സമീപത്തെ കെട്ടിടത്തിൽ ആരംഭിക്കും. ഹെൽപ് െഡസ്ക് താൽക്കാലിക താലൂക്ക് ഓഫിസിൽ ആരംഭിക്കും. ഫയലുമായി ബന്ധപ്പെട്ട് ആർക്കും ഹെൽപ് ഡെസ്ക്കിനെ സമീപിക്കാം. ആവശ്യമെങ്കിൽ മന്ത്രി ഉൾപ്പെടെ പങ്കെടുത്ത് അദാലത്തും സംഘടിപ്പിക്കും. പ്രളയ സമയത്ത് ചെയ്തതുപോലുള്ള നടപടി ഉണ്ടാവും. സ്ഥിരം കെട്ടിടം നിർമിക്കാൻ ഉടൻ നടപടി സ്വീകരിക്കും. തീപിടിത്തവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടക്കും. സമീപ കെട്ടിടങ്ങളിലുണ്ടായ തീപിടിത്തങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.