ചെങ്ങന്നൂർ: സില്‍വര്‍ ലൈന്‍ സമരത്തില്‍ തിവ്രവാദ സ്വഭാവമുള്ള സംഘടനകളുമെന്ന് മന്ത്രി സജി ചെറിയാന്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രതിഷേധത്തിനു പരിശീലനം നല്കുന്നു. കൊഴുവല്ലൂരില്‍ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്. കരുണ പാലിയേറ്റിവിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നന്ദി വേണമെന്നും മന്ത്രി പറഞ്ഞു. ജനകീയ ലാബുകാര്‍ വീട്ടിലെത്തുന്നില്ലേ എന്നും മന്ത്രി വിശദീകരണയോഗത്തില്‍ ചോദിച്ചു.