കണ്ണൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നത് കെ-റെയിൽ കോർപറേഷനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. കെ-റയിൽ കോർപറേഷനാണ് കല്ലിടുന്നത്. റവന്യൂ വകുപ്പല്ല. അതിനാൽ കല്ലിടൽ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കെ-റെയിലിനെതിരെ കോലീബി സഖ്യം രൂപപ്പെടുന്നുവെന്നും കോടിയേരി ആരോപിച്ചു. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.