തിരുവനന്തപുരം: ഞായറാഴ്ച റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഉത്തരവിറക്കി സർക്കാർ. 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന് സംഘടനകള്‍ പണിമുടക്കു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. റേഷന്‍ വിതരണത്തിന്റെ തോത് എല്ലാ മാസത്തേയും പോലെ എത്താന്‍ പ്രയാസമായി വന്നേക്കാമെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ റേഷൻ കടകൾ ഞായറാഴ്ച തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷ്യവകുപ്പു മന്ത്രിയുടെ ഓഫിസ് അറിയിച്ചു