തിരുവനന്തപുരം : സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിന് അനാവശ്യ വാശിയാണെന്ന് കെ മുരളീധരൻ എം പി. വികസനത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമം. ആരാണ് കല്ലിടുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ ഞങ്ങൾ പേടിക്കില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു. കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത് എന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. ജനങ്ങൾ തളിക്കളഞ്ഞ ഒരു പ്രൊജക്റ്റിന് വേണ്ടി വാശി പിടിച്ചാൽ അത് എൽ ഡി എഫിന്റെ നാശത്തിലെ കലാശിക്കു. കല്ലിടുന്നത് റെയിൽവേ ആണോ റവന്യു വകുപ്പാണോ. ഇതെല്ലം വികസനത്തിന്റെ മറവിൽ കൊള്ളയടിക്കുന്ന ഏർപ്പാടാണ്.
കോൺഗ്രസ് പറഞ്ഞതു പോലെ 64000 കോടിയിൽ ഒതുങ്ങില്ലെന്ന ആശങ്ക കേന്ദ്രവും പങ്ക് വയ്ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ല. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.