അഞ്ചൽ: ബസുടമ കടമായി വാങ്ങിയ 26 ലക്ഷം രൂപ മടക്കി നൽകാത്തതിനെത്തുടർന്ന് ബസിനുള്ളിൽ താമസമാക്കിയ കിടപ്പുരോഗിെയയും കുടുംബെത്തയും ‘കുടിയൊഴിപ്പിച്ചു’. ബസ് ഉടമ ഹൈകോടതിയിൽ നിന്നു വാങ്ങിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സമരക്കാരെ മാറ്റിയത്.അഞ്ചൽ നെടിയറ സ്വദേശി സോജിത്ത്, ഭാര്യ ദേവി, ഇവരുടെ 14ഉം മൂന്നും പ്രായമുള്ള മക്കൾ എന്നിവരാണ് കഴിഞ്ഞ 12 ദിവസമായി രാപ്പകൽ ബസിനുള്ളിൽ കഴിഞ്ഞുകൂടിയത്.
ബസ് ഡ്രൈവർ സോജിത്ത് വാഹനാപകടത്തെതുടർന്ന് ഒരു വശം തളർന്ന് കിടപ്പിലാണ്. രണ്ട് വർഷം മുമ്പാണ് വിളക്കുപാറ സ്വദേശിയും ബസ് ഓപറേറ്ററുമായ സുബൈർ സോജിത്തിൽ നിന്ന് ഒരു മാസത്തിനുള്ളിൽ മടക്കി നൽകാമെന്ന് പറഞ്ഞ് ഇരുപത്തി ആറ് ലക്ഷം രൂപ വാങ്ങിയത്. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും പണം മടക്കി നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് സുബൈറിന്റെ ഉടമസ്ഥതയിലുള്ള സർവിസ് ബസുകളിലൊന്നിൽ സോജിത്തും കുടുംബവും താമസമാരംഭിച്ചത്.