ചെറുതുരുത്തി: ദേശമംഗലം ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ചെറുതുരുത്തി പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇ-മൈത്രി എന്ന പേരിൽ ജനസേവന കേന്ദ്രം നടത്തുന്ന മാള പൊയ്യ സ്വദേശി താനത്ത് പറമ്പിൽ അൻവറാണ് (50) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.