കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു. പൊതുപണിമുടക്ക് ദിവസം റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണു സമരക്കാർ തടഞ്ഞത്.ട്രെയിനില്‍ പോകാനുള്ളവരാണ് ഓട്ടോയിലുള്ളതെന്നു പൊലീസുകാര്‍ പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ സമരക്കാർ റോഡിൽ ഇറക്കിവിട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് വണ്ടി കത്തിച്ചുകളയാമെന്നു സമരക്കാരിലൊരാൾ പറഞ്ഞത്. അതിനിടെ ഒരാൾ ഓട്ടോയുടെ കാറ്റ് അഴിച്ചുവിട്ടു.