ന്യൂഡൽഹി: മീഡിയവണ്‍ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്റും എഡിറ്റർ പ്രമോദ് രാമനും നല്കിയ ഹരജിക്കൊപ്പം പത്രവര്‍ത്തക യൂണിയന് നല്കിയ ഹരജിയിലും കോടതി വാദം കേള്‍ക്കും. ഏപ്രിൽ ഏഴിനാകും ഹരജി വീണ്ടും പരിഗണിക്കുക.