പാലക്കാട് : അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നുവെന്ന് പറഞ്ഞ് ശിശു സംരക്ഷണ സമിതി സെക്രട്ടറിയാണ് മര്‍ദിച്ചതെന്നാണ് ആരോപണം. സ്കെയില്‍ ഉപയോഗിച്ച് സെക്രട്ടറി മര്‍ദിച്ചുവെന്ന് കുട്ടികള്‍ പറയുന്നതിന്റെ വിഡിയോ പുറത്തുവന്നു.
ജീവനക്കാര്‍ തമ്മിലുള്ള ശീതസമരത്തിന്റെ പേരിലാണ് വിഡിയോ പ്രചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പരാതി ഉയര്‍ന്നതിനു പിന്നാലെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് സെക്രട്ടറി രാജിവച്ചു. രാത്രിയില്‍ ഫോണ്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറക്കെ കരയുന്നത് ശല്യമാകുന്നു, കുട്ടികള്‍ അനുസരണക്കേട് കാട്ടി എന്നീ കാരണങ്ങള്‍ പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെക്കൊണ്ട് മറ്റു ജീവനക്കാര്‍ തനിക്കെതിരെ പറയിപ്പിക്കുകയായിരുന്നു എന്നാണ് രാജിവച്ച സെക്രട്ടറിയുടെ പ്രതികരണം.