• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ; ദിലീപിന്റെ ഒപ്പമിരുത്തി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ

by Web Desk 04 - News Kerala 24
March 29, 2022 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി:  ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യംചെയ്യല്‍. ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10.30 മുതൽ ദിലീപിന്റെ ചോദ്യം ചെയ്യൽ തുടർന്നു വരുന്നതിനിടെയാണ് ഉച്ചയ്ക്കു രണ്ടു മണിയോടെ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്‌സാക്ഷിയാണെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസില്‍ തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയാണോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ ഇന്നലെ ഏഴുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പാടെ നിഷേധിക്കുന്ന നിലപാടാണ് ദിലീപിൽ നിന്നുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനം. ബാലചന്ദ്രകുമാർ പറയുന്നതു പോലെ ദൃശ്യങ്ങൾ ദിലീപിലേയ്ക്ക് എത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഇന്നലെ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും ദിലീപ് തള്ളിക്കളഞ്ഞിരുന്നു. പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കിയ ബ്ലാക്‌മെയില്‍ കെണിയില്‍ വീഴാതിരുന്നതിനാലാണു വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ചതെന്നാണു ദിലീപിന്റെ മൊഴി. ബാലചന്ദ്രകുമാറിനെ മുന്‍പില്‍ നിര്‍ത്തി മറ്റു ചിലരും മുതലെടുപ്പിനു ശ്രമിച്ചതായും ദിലീപ് കുറ്റപ്പെടുത്തി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇടയാക്കിയ സാഹചര്യം ഒരുക്കിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായും ദിലീപ് ആരോപിച്ചു. കേസിന്റെ പുരോഗതി തനിക്ക് അനുകൂലമാണെന്ന തോന്നല്‍ ഉണ്ടായപ്പോഴെല്ലാം ബാലചന്ദ്രകുമാര്‍ ഉന്നയിച്ചതു പോലുള്ള ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തു വരാറുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ മൊഴികള്‍ സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളുമായി ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ദിലീപിനോട് അന്വേഷണ സംഘം നിര്‍ദേശിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികൾ കൂറുമാറുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിൽ ദിലീപിന്റെ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകർ ഉൾപ്പടെ വിളിച്ചു സംസാരിച്ചതായി സാക്ഷികൾ ആരോപണം ഉന്നയിക്കുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള പൊലീസ് ശ്രമം. എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ‍ർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേ‍‍ർ മരിച്ച സംഭവം: അഗ്നിബാധ തുടങ്ങിയത് കാർപോർച്ചിൽ നിന്നെന്ന് കണ്ടെത്തൽ

Next Post

ചൈനീസ് വിമാന ദുരന്തം ; 36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൈനീസ് വിമാന ദുരന്തം ;  36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

ചൈനീസ് വിമാന ദുരന്തം ; 36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

കുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ

കുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം ? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ ? ഡോക്ടർ പറയുന്നു

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം ? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ ? ഡോക്ടർ പറയുന്നു

‘കൊച്ചി മെട്രോയുടെ നിര്‍മാണവേഗമെങ്കില്‍ സില്‍വര്‍ലൈന്‍ പൂര്‍ത്തിയാകാന്‍ 127 വര്‍ഷം’

‘കൊച്ചി മെട്രോയുടെ നിര്‍മാണവേഗമെങ്കില്‍ സില്‍വര്‍ലൈന്‍ പൂര്‍ത്തിയാകാന്‍ 127 വര്‍ഷം’

സൗദിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴേക്ക്

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021