തിരുവനന്തപുരം : അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനത്തിൽ തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റു. സമരക്കാര്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു. ജീവനക്കാരുടെ ദേഹത്ത് തുപ്പി. പൊലീസുകാര്‍ നോക്കിനിൽക്കെ ക്രൂരമായി മര്‍ദിച്ചെന്നു ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.
‘സമരക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ബസ് വരുന്നതിന്‍റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ നേരത്തെ ശേഖരിച്ചു വാട്സാപ്പിലൂടെ കൈമാറി. ഭീതി വീട്ടുമാറിയിട്ടില്ല’– മർദനമേറ്റവർ പറഞ്ഞു. ആരെയും മർദിച്ചിട്ടില്ലെന്നും സർവീസ് നടത്തരുതെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും ആരോപണ വിധേയർ പറയുന്നു.