തിരുവനന്തപുരം : സിൽവർ ലൈൻ, മന്ത്രി സജി ചെറിയനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ മന്ത്രിയോ അതോ, സിൽവർ ലൈൻ ഉദ്യോഗസ്ഥനോ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊഴുവല്ലൂരിൽ യുഡിഎഫ് പിഴുത കല്ലുകൾ മന്ത്രി വീണ്ടും സ്ഥാപിച്ചത് നീതിനിഷേധമാണ്. മന്ത്രിമാർ ഇത്തരം നടപടികളിൽ നിന്നും പിന്മാറണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനവികാരം മാനിച്ച് സർക്കാർ മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി ഇടപെട്ട് പുനസ്ഥാപിച്ചു. ഇന്നലെ ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിന് വീട് കയറി മന്ത്രി സജി ചെറിയാന്‍. പ്രതിഷേധം കനത്ത പ്രദേശങ്ങളിലാണ് മന്ത്രി നേരിട്ടെത്തിയത്.
സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞതെല്ലാം പ്രതിപക്ഷം വിഴുങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. അതിരാവിലെ ഇരുചക്രവാഹനത്തിലാണ് മന്ത്രിയും സംഘവും വീട് കയറാന്‍ എത്തിയത്. ജനങ്ങളില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീടിരിക്കുന്ന കൊഴുവല്ലൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെത്തി പിഴുത സര്‍വേ കല്ലുകള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചു.