തിരുവനന്തപുരം: ദിലീപ് താനും കൂടി ഒരു വിമാനത്തിലുണ്ടായിരുന്നുവെങ്കിൽ ഞാൻ എടുത്ത് ചാടണോയെന്ന് രഞ്ജിത്ത്. ദിലീപും രഞ്ജിത്തും മധുപാലും ചേർന്ന് ഒരു പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്. ദിലീപിന്റെ വീട്ടിൽ ചായക്കുടിക്കാനല്ല പോയത്. ഫിയോകിന്റെ പ്രതിനിധികൾ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്.
ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തും നടൻ ദിലീപും വേദി പങ്കിട്ടിരുന്നു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു. രഞ്ജിത്തിനേയും മധുപാലിനേയും അനുമോദിക്കാനാണ് ഫിയോക് യോഗം സംഘടിപ്പിച്ചത്.