• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗൂഢാലോചനക്കേസ് ; ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോ? : ഹൈക്കോടതി

by Web Desk 04 - News Kerala 24
March 31, 2022 : 4:15 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗൂഢാലോചനക്കേസ് ;  ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോ? :  ഹൈക്കോടതി

കൊച്ചി: നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോ എന്നു ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു കൈമാറുന്നതിൽ എതിർപ്പുണ്ടോ എന്നു കോടതി ആരാഞ്ഞിരുന്നു. വധഭീഷണി മുഴക്കിയെന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്കു വിടുന്നതിനെക്കുറിച്ചു കോടതി ചോദിച്ചത്.

അതേസമയം, കേസ് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലെന്നു ദിലീപ് കോടതിയിൽ വാദിച്ചു. വെറും വാക്ക് കൊണ്ടു പറഞ്ഞാൽ ഗൂഢാലോചന ആകില്ല. നടിയെ ആക്രമിച്ച കേസിൽ തെളിവ് ഉണ്ടാക്കലാണ് തനിക്കെതിരായ ഗൂഢാലോചന കേസിന്റെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു.

രാവിലെ കേസ് പരിഗണിക്കുമ്പോൾ നിലപാട് ഉച്ചയ്ക്ക് അറിയിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടർന്ന് ഉച്ചയ്ക്കു ശേഷമുള്ള സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതി ഇല്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ മറുപടി നൽകി. തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തി എന്നത് സിബിഐക്ക് അന്വേഷണം വിടാൻ കാരണമല്ലെന്നും വാദിച്ചു.

മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം കൈമാറുന്നതിനെ മുൻവിധിയോടെയാണോ സർക്കാർ കാണുന്നതെന്നും പ്രോസിക്യൂഷനോടു കോടതി ചോദിച്ചു. ദിലീപിനെതിരെ തെളിവുകൾ കൈവശം ഉണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തു കൊണ്ടാണു നേരത്തേ പരാതി ഉന്നയിക്കാതിരുന്നത് എന്നു കോടതി രാവിലെ ചോദിച്ചിരുന്നു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലേ എന്നും ചോദിച്ചു. 2017ൽ ബാലചന്ദ്രകുമാർ പകർത്തിയെന്നു പറയുന്ന ശബ്ദരേഖ അന്വേഷണ സംഘത്തിനു കൈമാറാൻ 2021 വരെ കാലതാമസം എടുത്തതാണ് കോടതിയിൽ സംശയം ജനിപ്പിച്ചത്.

അതേസമയം, കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോൾ ഈ കാര്യം പ്രസക്തമല്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നതാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിനു നേരത്തേ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ ഫോണിൽ നിന്ന് തെളിവുകൾ നീക്കം ചെയ്തത് കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഏഴു ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് ആറെണ്ണം മാത്രമാണ് ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവർ : പൃഥിരാജ്

Next Post

റഷ്യൻ സൈനികരുടെ മനോവീര്യം ചോർന്നു, സ്വന്തം വിമാനം വെടിവെച്ചിട്ടു : ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യൻ സൈനികരുടെ മനോവീര്യം ചോർന്നു, സ്വന്തം വിമാനം വെടിവെച്ചിട്ടു : ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോർട്ട്

റഷ്യൻ സൈനികരുടെ മനോവീര്യം ചോർന്നു, സ്വന്തം വിമാനം വെടിവെച്ചിട്ടു : ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോർട്ട്

ആത്മഹത്യയെന്ന് സംശയം :  കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

ആത്മഹത്യയെന്ന് സംശയം : കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

നിങ്ങൾ മിണ്ടാതിരിക്കൂ ; ഇന്ധന വിലവർധനയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ബാബ രാംദേവ്

നിങ്ങൾ മിണ്ടാതിരിക്കൂ ; ഇന്ധന വിലവർധനയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ബാബ രാംദേവ്

3 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്സ്പ നിയന്ത്രിത മേഖലകളില്‍ ഇളവ് : അമിത് ഷാ

3 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്സ്പ നിയന്ത്രിത മേഖലകളില്‍ ഇളവ് : അമിത് ഷാ

കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021