കൊച്ചി∙ ചെയർമാൻ സ്ഥാനം ഒഴിയാൻ നടൻ ദിലീപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദിലീപിനെതിരായ കേസിന് സംഘടനയുമായി ബന്ധമില്ലെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു. കൊച്ചിയിൽ ചേർന്ന് ഫിയോക്കിന്റെ ജനറൽ ബോഡി യോഗത്തിനു ശേഷം ചേർന്ന വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ നിലപാട് അറിയിച്ചത്.