കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറിന് 255.50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 2,256 രൂപയായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എൽപിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. വാഹന ഉടമകള്‍ക്ക് ആശ്വാസമായ സിഎൻജി വിലയും കുത്തനെ കൂട്ടി. ഒരുകിലോയ്ക്ക് എട്ടുരൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ സിഎൻജി ഒരുകിലോയ്ക്ക് 72 രൂപയിൽനിന്ന് 80 രൂപയായി. കോഴിക്കോട് 82 രൂപയാണ് വില.