ദില്ലി : ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണറെന്ന് ഡോ വി ശിവദാസൻ എം പി. ഗവർണർ പദവിയെ കുറിച്ച് രാജ്യത്ത് വലിയ ചർച്ച ഉയർന്നുവരണം. ഗവർണർ നിയമനത്തിൽ ഉയർന്ന് നിൽക്കേണ്ടത് സംസ്ഥാന താത്പര്യമെന്ന് ഡോ വി ശിവദാസൻ എം പി രാജ്യസഭയില്‍ വ്യക്തമാക്കി. ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. നിയമസഭ വഴി ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള അവസരം വേണം.
സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഗവര്‍ണറെ പിന്‍വലിക്കണംമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153, 155, 156 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.