• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റഷ്യന്‍ വിരുദ്ധ നിലപാടെടുക്കാന്‍ സമ്മര്‍ദം ഏറുന്നതിനിടെ നരേന്ദ്രമോദി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി

by Web Desk 06 - News Kerala 24
April 1, 2022 : 8:00 pm
0
A A
0
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ആസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. നരേന്ദ്രമോദിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് ഒരു സന്ദേശമുണ്ടെന്ന് ലാവ്‌റോവ് സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ ഇവരുടെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിള്‍ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ-ഇന്ത്യ കൂടിക്കാഴ്ച നിരാശാജനകമെന്നാണ് അമേരിക്ക പ്രതികരിച്ചത്.

യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി ഉള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചര്‍ച്ചകളുണ്ടായേക്കും. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്‌റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജര്‍മന്‍ വിദേശസുരക്ഷാ നയ ഉപദേഷ്ടാവ് യെന്‍സ് പ്ലോട്‌നറും ഡല്‍ഹിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ പരാതി ; കുറ്റപത്രം സമര്‍പ്പിച്ചു

Next Post

ഐഎന്‍ടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് വി ഡി സതീശൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ഐഎന്‍ടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് വി ഡി സതീശൻ

പൂനെയിൽ മാംസ-മത്സ്യ വിൽപന നിരോധം പ്രാബല്യത്തിൽ

പൂനെയിൽ മാംസ-മത്സ്യ വിൽപന നിരോധം പ്രാബല്യത്തിൽ

നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻ പാകിസ്താൻ നല്ലതായിരുന്നു ; ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ

നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻ പാകിസ്താൻ നല്ലതായിരുന്നു ; ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ

നിയമനിർമാണത്തിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം : റിമ കല്ലിങ്കൽ

നിയമനിർമാണത്തിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം : റിമ കല്ലിങ്കൽ

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

വാ​ഹനവ്യൂഹം നിർത്തി ആംബുലൻസിന് വഴിയൊരുക്കി യോ​ഗി ആദിത്യനാഥ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In