• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈജിപ്ത് സെന്‍ട്രല്‍ ബാങ്കില്‍ 500 കോടി ഡോളര്‍ നിക്ഷേപിച്ച് സൗദി അറേബ്യ

by Web Desk 06 - News Kerala 24
April 2, 2022 : 6:15 am
in News, World
Reading Time: 1 min read
0
A A
0
ഈജിപ്ത് സെന്‍ട്രല്‍ ബാങ്കില്‍ 500 കോടി ഡോളര്‍ നിക്ഷേപിച്ച് സൗദി അറേബ്യ

റിയാദ് : ഈജിപ്ത് സെന്‍ട്രല്‍ ബാങ്കില്‍ സൗദി അറേബ്യ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതായി ‘സൗദി പ്രസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ – യുക്രൈന്‍ യുദ്ധം ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി ഈജിപ്‍തിന്റെ സാമ്പത്തിക രംഗത്ത് ഏല്‍പ്പിച്ച ആഘാതം മറികടക്കുന്നതിനുള്ള പണത്തിനും സാങ്കേതിക പിന്തുണയ്ക്കുമായി അന്താരാഷ്ട്ര നാണയനിധിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കഴിഞ്ഞ ആഴ്ച ഈജിപ്ത് അറിയിച്ചിരുന്നു.  ഐഎംഎഫില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥ കൂടിയാണ് ഇതര സ്രോതസുകളില്‍ നിന്നുള്ള പണ ലഭ്യത.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഈജിപ്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഈജിപ്ഷ്യന്‍ ക്യാബിനറ്റ് പ്രസ്താവനയില്‍ പറയുന്നു. പിഐഎഫും ഈജിപ്തിലെ സ്വകാര്യ നിക്ഷേപക ഏജന്‍സിയായ ദ സോവറിന്‍ ഫണ്ട് ഓഫ് ഈജിപ്‍തും സഹകരിച്ച് 1000 കോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഈജിപ്ത് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ക്യാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉടനെ തന്നെ നിരവധി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം, സാമ്പത്തികരംഗം എന്നീ മേഖലകളിലായിരിക്കും നിക്ഷേപം. പിഐഎഫ് നിക്ഷേപങ്ങള്‍ വിദേശ ധനം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും പ്രാദേശിക തൊഴിലുകളെ പിന്തുണയ്ക്കുകയും ആധുനിക സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൊണ്ടുവരുമെന്നും ഈജിപ്തും സൗദിയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്നും ക്യാബിനറ്റ് പ്രസ്താവനയില്‍ വിശദമാക്കുന്നു. യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഈജിപ്‍ത് ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്. ഈജിപ്തിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തിയിരുന്നതും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുമാണ്. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലെ സംഘര്‍ഷം ഈജിപ്ത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്കില്‍ കറങ്ങി അന്‍പതോളം സ്ത്രീകളെ ആക്രമിച്ചിരുന്ന അജ്ഞാതന്‍ ഒടുവില്‍ പോലീസ് പിടിയില്‍

Next Post

അനധികൃത മദ്യവിൽപന ; യുവതി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അനധികൃത മദ്യവിൽപന ; യുവതി അറസ്റ്റിൽ

അനധികൃത മദ്യവിൽപന ; യുവതി അറസ്റ്റിൽ

വിൽ സ്മിത്ത് രാജിവച്ചു

വിൽ സ്മിത്ത് രാജിവച്ചു

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു

ബാറിലെ തര്‍ക്കം, കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി ; 3 പ്രതികളെ റിമാൻഡ് ചെയ്തു

ബാറിലെ തര്‍ക്കം, കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി ; 3 പ്രതികളെ റിമാൻഡ് ചെയ്തു

ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം ; വിലക്കയറ്റത്തില്‍ വലഞ്ഞ് രാജ്യം

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; കടുത്ത നിയന്ത്രണങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021