ബ്രിട്ടൻ : ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് അണെന്നാണ് വിലയിരുത്തൽ. ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന