• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇനി വ്രതശുദ്ധിയുടെ നാളുകൾ ; ഇന്ന് റമദാൻ ഒന്ന്

by Web Desk 06 - News Kerala 24
April 3, 2022 : 7:01 am
in Kerala, News
Reading Time: 1 min read
0
A A
0
ഇനി വ്രതശുദ്ധിയുടെ നാളുകൾ ; ഇന്ന് റമദാൻ ഒന്ന്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദർശിച്ചതിനാൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകൾ ഭക്തിനിർഭരമായിരിക്കും. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായെന്ന സ്ഥിരീകരണം വന്നതോടെ ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ഇന്ന് വ്രതകാലത്തിന് തുടക്കമാകുന്നതായി പ്രഖ്യാപിച്ചു. ഒമാനിലും ഇന്നാണ് റമദാൻ വ്രതാരംഭം. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് പ്രാർത്ഥനകളിൽ മുഴുകാൻ ലോകത്തെമ്പാടും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു. പളളികളിലും വീടുകളിലും നേരത്തെ വിശ്വാസികൾ ഇതിനുളള ഒരുക്കങ്ങൾ നടത്തിയിരുന്നു.

പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളിൽ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ വരവേൽക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽ മാത്രം മനസർപ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

സത്കർമങ്ങൾക്ക് മറ്റുമാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധർമങ്ങൾക്ക് റംസാനിൽ ഏറെ പ്രാധാന്യം നൽകുന്നു. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്. ഇതിൽ അവസാനത്തെ പത്തിൽ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ര്. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവംബറോടെ രാജ്യത്ത് ഇന്ധനവില 270 കടക്കും : അഖിലേഷ് യാദവ്

Next Post

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി ഐഎഫ്എഫ്‌കെ ; കൂഴങ്കല്‍ ഇന്ന് പ്രദര്‍ശിപ്പിക്കും, നെടുമുടി വേണുവിനും ആദരം

കൊച്ചി ഐഎഫ്എഫ്‌കെ ; കൂഴങ്കല്‍ ഇന്ന് പ്രദര്‍ശിപ്പിക്കും, നെടുമുടി വേണുവിനും ആദരം

ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക് ; നടപടി കർഫ്യൂവിന് പിന്നാലെ

ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക് ; നടപടി കർഫ്യൂവിന് പിന്നാലെ

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

കൊച്ചി, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിൽ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി

നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ മൊഴി വീട്ടിലെത്തി ശേഖരിക്കും ; അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021