തിരുവനന്തപുരം : ഹോട്ടലുകളിലെ അമിത വിലയ്ക്ക് എതിരെ നടപടി എടുക്കുമുന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. കഴിഞ്ഞയാഴ്ച്ച നടന്ന യോഗത്തില്‍ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. മണ്ണെണ്ണ വില 28 രൂപ കൂട്ടിയ കേന്ദ്രനടപടി ക്രൂരം. മൽസ്യത്തൊഴിലാളികളെ ഇത് രൂക്ഷമായി ബാധിക്കും. വില വർധനയിൽ നേരത്തെ രണ്ട് തവണ പെട്രോളിയം മന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും മന്ത്രി പറഞ്ഞു.