തിരുവനന്തപുരം: മറ്റുള്ളവരെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ലെന്ന് ശശി തരൂർ എം പി. പണിമുടക്കാനുള്ള സ്വാതന്ത്രമുണ്ടെങ്കിലും ആളുകളെ തടയുന്നത് അംഗീകരിക്കാനാകില്ല. ഹർത്താൽ സാമൂഹ്യവിരുദ്ധ പ്രവർത്തമാണെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഐഎൻടിയുസിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് പട്ടാളമാണെന്ന് ശശി തരൂർ. അവിടെ ഇപ്പോൾ നടക്കുന്നത് ഇന്ത്യയെ ബാധിക്കില്ല. നാല് വർഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാണ്. ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.