തിരുവനന്തപുരം : കേന്ദ്ര സഹമന്ത്രി വി.മുരളീധരനെക്കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സില്‍വര്‍ലൈന്‍ കേന്ദ്രഅനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി പറഞ്ഞു.‘പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കേന്ദ്രം വലിയ രീതിയിൽ വില വർധിപ്പിച്ചു. ആ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിച്ചു വിടാനാണ് വി മുരളീധരൻ കേന്ദ്രമന്ത്രി എന്ന നിലയിൽ കെ-റെയിൽ പ്രശ്നത്തിന്റെ പേരിൽ കഴക്കൂട്ടത്തും മറ്റും ഇടപെടൽ നടത്തിയത്. അത്തരത്തിൽ ഒരു കേന്ദ്രമന്ത്രി ഇടപെട്ടത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. കേരളത്തിന് വേണ്ടി നയാപൈസയുടെ ഗുണം ചെയ്യാൻ ആ മന്ത്രിക്ക് സാധിച്ചിട്ടുണ്ടോ?’- കോടിയേരി മാധ്യമപ്രവർത്തകരോട് ചോദിച്ചു.