തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. വിൻ വിൻ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
അതേസമയം ഞായറാഴ്ച നറുക്കെടുത്ത വിൻ വിൻ 661 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം WV 408275 എന്ന നമ്പറിനാണ് ലഭിച്ചത്. തൃശൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം.WT 389075 എന്നാ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന വിൻ വിൻ നറുക്കെടുപ്പ് ഇന്നലെ ആയിരുന്നു നടന്നത്.28ന് ദേശീയ പണിമുടക്ക് കാരണം നറുക്കെടുപ്പ് മാറിയിരുന്നു.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.