• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ത്യയെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം- സ്റ്റാലിൻ

by Web Desk 04 - News Kerala 24
April 4, 2022 : 11:10 am
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ത്യയെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം- സ്റ്റാലിൻ

ചെന്നൈ: ഇന്ത്യയെ രക്ഷിക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ച്​ നിൽക്കണമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വാർത്താ ഏജൻസിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ സ്റ്റാലിൻ നയം വ്യക്തമാക്കിയത്​. നേതാക്കൾ വ്യക്തിപരമായ രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച്​ ഒരേ വേദിയിൽ അണിനിരക്കണം. പാർട്ടികളുടെ ഐക്യമാണ്​ ശക്തിയെന്ന്​ തിരിച്ചറിയണം. ഇതിലൂടെ മാത്രമെ രാജ്യത്തിന്‍റെ വൈവിധ്യം, ഫെഡറലിസം, ജനാധിപത്യം, മതേതരത്വം, സമത്വം, സാഹോദര്യം, സംസ്ഥാന അവകാശങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയൂ. തമിഴ്‌നാട്ടിൽ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിച്ചതിലൂടെ ബി.ജെ.പിയെ മാറ്റി നിർത്താനായി. ദേശീയതലത്തിലും തമിഴ്​നാട്​ മോഡൽ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്​.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്​ മറ്റുകക്ഷികളുമായി ഇത്തരം തത്വാധിഷ്‌ഠിത സൗഹൃദം വളർത്തിയെടുക്കണം.നിലവിൽ ഡി.എം.കെ പാർലമെന്‍റിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയാണ്. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നതുൾപ്പെടെ ദേശീയ രാഷ്ട്രീയത്തിൽ തങ്ങൾക്ക്​ നിർണായക പങ്ക്​ വഹിക്കാനാവും. അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പി വൻ വിജയം നേടിയെന്ന് പറയുന്നത് തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടാനിരിക്കുന്ന വിജയമാണ് സൂചിപ്പിക്കുന്നതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്​. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ്​ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്​. നിയമസഭാ തിരഞ്ഞെടുപ്പുകൾ അതാത്​ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളിലാണ്​ ഊന്നൽ നൽകുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ശരിയായ വിധത്തിൽ അവലോകനം ചെയ്താൽ ബി.ജെ.പിക്ക്​ ക്ഷീണം സംഭവിച്ചതായാണ്​ വ്യക്തമാവുക. ഉത്തർപ്രദേശിൽ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 10 മന്ത്രിമാരുടെ തോൽവി ജനങ്ങളുടെ അതൃപ്തിയുടെ പ്രകടനമാണ്. ഉത്തരാഖണ്ഡിൽ ബി.ജെ.പി മുഖ്യമന്ത്രി പരാജയപ്പെട്ടു. ഗോവയിലും അവരുടെ പ്രധാന നേതാക്കൾ പരാജയപ്പെട്ടു. പഞ്ചാബ് നിയമസഭയിൽ പാർട്ടിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. തമിഴ്​നാട്ടിൽ മൂന്നാമത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി വളർന്നതായ ബി.ജെ.പി നേതാക്കളുടെ അവകാശവാദവും നിരർത്ഥകമാണെന്നും സ്റ്റാലിൻ പറഞ്ഞു​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാനൂര്‍ പാലത്തായില്‍ ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം

Next Post

ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ

ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ

നടിയെ ആക്രമിച്ച കേസ് ; നാലാം പ്രതി വിജീഷിന് ജാമ്യം – ഇനി ജയിലിൽ കഴിയുന്നത് പൾസർ സുനി മാത്രം

നടിയെ ആക്രമിച്ച കേസ് ; നാലാം പ്രതി വിജീഷിന് ജാമ്യം - ഇനി ജയിലിൽ കഴിയുന്നത് പൾസർ സുനി മാത്രം

റഹീമും ജെബി മേത്തറും സന്തോഷ് കുമാറും രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

റഹീമും ജെബി മേത്തറും സന്തോഷ് കുമാറും രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

ഭാര്യയുടെ വീടിന് തീയിട്ട് കൊളാവി പാലം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയുടെ വീടിന് തീയിട്ട് കൊളാവി പാലം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു

നടിയെ ആക്രമിച്ച കേസ് ; പോലീസ് പീഡനം ആരോപിച്ച് സാക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസ് ; പോലീസ് പീഡനം ആരോപിച്ച് സാക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021