ദില്ലി: കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ അടക്കം ആറ് പേർ ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. എഎ റഹീം, അഡ്വ.സന്തോഷ് കുമാർ, ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എ.കെ.ആൻ്റണി, പി.സോമനാഥ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പകരക്കാരായി മൂന്ന് യുവനേതാക്കൾ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത്. ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജെബി മേത്തറാണ്. പിന്നാലെ സന്തോഷ് കുമാറും തുടർന്ന് എഎ റഹീമും സത്യപ്രതിജ്ഞ ചെയ്തു. ജെബിയും റഹീമും ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സന്തോഷ് കുമാർ മലയാളത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു.