കൊച്ചി: യാത്രക്കാരുടെ തിരക്കു പരിഗണിച്ചു റെയിൽവേ താംബരം (ചെന്നൈ)–എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിൻ ഓടിക്കും. താംബരം–എറണാകുളം ട്രെയിൻ (06019) 22 മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു 3ന് താംബരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5ന് എറണാകുളത്ത് എത്തും.
എറണാകുളം–താംബരം ട്രെയിൻ (06020) ഞായറാഴ്ചകളിൽ രാത്രി 10.55ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 11.10ന് ചെന്നൈ എഗ്‌മൂറിലും 12.15ന് താംബരത്ത് എത്തും. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ, ചെന്നൈ എഗ്‌മൂർ, താംബരം. ജൂൺ വരെയാണു സർവീസ്.
കർണാടക ആർടിസി 13ന് എറണാകുളത്തേക്ക് 7 സ്പെഷൽ സർവീസുകൾ നടത്തും. മൈസൂരുവിൽനിന്നു ഒരു സർവീസും ബെംഗളൂരുവിൽ നിന്നു 6 ബസുകളുമുണ്ടാകും. 17, 18, 19 തീയതികളിലായിരിക്കും മടക്ക സ്പെഷലുകൾ. കണ്ണൂർ–4, കോട്ടയം–4, കോഴിക്കോട്–1, പാലക്കാട്–2, തൃശൂർ–3, തിരുവനന്തപുരം–1 വടകര–1 ഉൾപ്പെടെ 23 സ്പെഷൽ സർവീസുകളുണ്ടാകുമെന്നു കർണാടക ആർടിസി ഓഫിസർ ജി.പ്രശാന്ത് അറിയിച്ചു. www.ksrtc.in












