തിരുവനന്തപുരം: സോളർ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന. ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മുറിയിലാണ് പരിശോധന നടത്തിയത്. പരാതിക്കാരിയും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയാറായില്ല.