ദില്ലി : ദില്ലിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ സുധാകരന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ നിർദ്ദേശം എല്ലാ പ്രവർത്തകർക്കും ബാധകമാണ്. കെ സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.