പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകി. വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്ത പന്തളം മങ്ങാരം കുട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം, കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തുക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവെരയാണ് കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയെ സമീപിച്ചത്. പന്തളം മുടിയൂർക്കോണം സ്വദേശി 76കാരനെയാണ് സംഘം തന്ത്രപൂർവം ഹണി ട്രാപ്പിൽ കുരുക്കിയത്.