തിരുവനന്തപുരം : മൃഗങ്ങൾക്കുള്ള വിവിധ മരുന്നുകൾക്കു 10% മുതൽ 35% വരെ വില വർധിച്ചു. മൃഗങ്ങൾക്കു നൽകുന്ന മെലോക്സിക്കാം പാരസമെറ്റമോൾ മരുന്നിനു 10% വില വർധിച്ചു. 100 മി.ലീറ്ററിനു 165 രൂപയാണു നിലവിലെ വില. വിരശല്യത്തിനുള്ള ആൽബന്റസോൾ പോലുള്ള മരുന്നുകൾക്കു 28% വരെ വർധനയുണ്ട്. ഒരു ലീറ്റർ കാത്സ്യം സിറപ്പിനു വില 193 രൂപയിൽ നിന്ന് 292 ആയി. ബാക്ടീരിയ അണുബാധയ്ക്കു നൽകുന്ന ഡോക്സിസൈക്ലിൻ നിയോമൈസിൻ പൗഡറിന്റെ ഒരു പായ്ക്കറ്റിനു 170 രൂപയിൽ നിന്ന് 185 രൂപയായാണു വില കൂടിയത്. കന്നുകാലികൾക്കു രക്തത്തിൽ അണുബാധയുണ്ടാക്കുന്ന തെലേരിയ രോഗത്തിനുള്ള അത്യാവശ്യ മരുന്നിന് 20 മി.ലീറ്ററിന് 1200 രൂപയിൽ നിന്ന് 1370 രൂപയായി. 30 മി.ലീ. 1500 രൂപയിൽ നിന്ന് 1650 രൂപയായി.
ചുമയ്ക്കു നൽകുന്ന എൻറോറ്റാസ് ബിഎച്ചിന്റെ വില 1450 രൂപയിൽ നിന്ന് 1575 ആയി. പഴുപ്പ്, അകിടു വീക്കം, അണുബാധ എന്നിവ ഉണ്ടായാൽ നൽകുന്ന എൻറോഫ്ലോക്ലാസിൻ എന്ന ആന്റിബയോട്ടിക്കിന്റെ വില 100 മി.ലീ.– 350 രൂപ. 10 ശതമാനത്തിലേറെ വർധനയുണ്ട്.