• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ് : ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്ന് മന്ത്രി

by Web Desk 04 - News Kerala 24
April 6, 2022 : 10:51 pm
in Kerala, News
Reading Time: 1 min read
0
A A
0
ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ് : ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്ന് മന്ത്രി

പാലക്കാട്: പാലക്കാട് നെന്മറ – വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളില്‍ അനധികൃതമായി യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടി. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൂടുതല്‍ ബസുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന ഉണ്ടാത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രി ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകിയതിനെ തുടർന്ന് ബസ് ഡ്രൈവർമാരായ ടി സെന്തിൽ കുമാറിന്റെയും എ തൗഫീഖ്ന്റെയും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടക്ടർമാരായ ശരവണൻ ആർ, നജീബ് കെ പി എന്നിവരുടെ കണ്ടക്ടർ ലൈസെൻസുകളും പാലക്കാട്‌ ആർടിഒ എൻ. തങ്കരാജ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. വാഹനങ്ങളുടെ പെർമിറ്റ്‌ റദ് ചെയ്യുവാനും ലൈസൻസ് സ്ഥിരമായി ക്യാൻസൽ ചെയ്യുവാനുമുള്ള കർശന നടപടികൾ സ്വീകരിക്കാനുമായിരുന്നു മന്ത്രി നിർദേശിച്ചത്. ഇതുപോലെ അപകടകരമായി വണ്ടിയോടിച്ച മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാർ രം​ഗത്തെത്തി. വേല ദിവസം തിരക്ക് നിയന്ത്രണവിധേയമായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ആളുകൾ ഇറങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ബസ് സർവ്വീസ് നടത്തേണ്ടി വന്നതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. നിരവധി ബസുകളിൽ സമാനമായ രീതിയിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയെങ്കിലും ഒരു ബസിലെ ജീവനക്കാർക്കെതിരെ മാത്രമാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ ചിലരുടെ വ്യക്തി താത്പര്യങ്ങളുണ്ടെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

ബസിന്റെ മുകളിലെ ക്യാരിയർ നിറയെ യാത്രക്കാർ, ടിക്കറ്റ് നൽകുന്ന കണ്ടക്ടറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന എന്ന സ്വകാര്യ ബസിലെ ഡ്രൈവർ തൗഫീഖ്, കണ്ടക്ടർ നസീബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് തീരുമാനം. എന്നാൽ പലതവണ യാത്രക്കാരോട് ആവശ്യപെട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ലെന്നും പൊലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാതിരുന്ന ജനക്കൂട്ടത്തോട് തങ്ങൾ എങ്ങനെ പെരുമാറണമെന്നും ചോദിക്കുകയാണ് ബസ് ജീവനക്കാർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

Next Post

കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു ; 3 മണിക്കൂർ നീണ്ട് യെച്ചൂരിയുടെ പ്രസംഗം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു ;  3 മണിക്കൂർ നീണ്ട് യെച്ചൂരിയുടെ പ്രസംഗം

കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു ; 3 മണിക്കൂർ നീണ്ട് യെച്ചൂരിയുടെ പ്രസംഗം

സൗദി അറേബ്യയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി

സൗദി അറേബ്യയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി

ദുബൈയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫീസ് കാര്‍ഡ് പുറത്തിറക്കി

ദുബൈയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫീസ് കാര്‍ഡ് പുറത്തിറക്കി

ഡ്യൂട്ടിക്കിടെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

ഡ്യൂട്ടിക്കിടെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

സോണിയ ഗാന്ധിയും സുധാകരനും പൊട്ടന്‍ ആനയെ കണ്ടപോലെ -എം.എം. മണി

സോണിയ ഗാന്ധിയും സുധാകരനും പൊട്ടന്‍ ആനയെ കണ്ടപോലെ -എം.എം. മണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021