ദില്ലി : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. ഇന്ധന വിലവർധനവിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. രാജ്യത്ത് നിലവിൽ പ്രെടോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ്. ഇന്ധന വില വര്‍ധിപ്പിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ പ്രധാന പരിപാടികളിലൊന്നാണ് പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ധനവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും ഉയരുകയാണ്. ഇങ്ങനെ ഇന്ധനവില ദിനംപ്രതി കുതിക്കുന്നത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർധിക്കാൻ കാരണമായേക്കും.