ന്യൂഡൽഹി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്. പരാതിക്കാരുടെ വിവരങ്ങള്‍ വരാതെ വിശദാംശങ്ങള്‍ പുറത്തുവിടണം. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി വൈകിച്ചത് ഗുരുതര വീഴ്ചയാണ്. മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ കമ്മിഷന് നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശർമ പറഞ്ഞു.