ദില്ലി : മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രിംകോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു.
മേല്‍നോട്ട സമിതി അധ്യക്ഷനായി കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കാനാകില്ല. കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് ആണ് നിലവിലെ മേല്‍നോട്ട സമിതി അധ്യക്ഷന്‍. അതില്‍ മാറ്റം വേണ്ടെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ ഉത്തരവ് പറയാനും സുപ്രിംകോടതി തീരുമാനിച്ചു.