• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

5000 രൂപയുണ്ടോ ? സ്വന്തം പോസ്റ്റ്‌ ഓഫീസ് തുറക്കാം ; വൻ വരുമാനവും നേടാം , അറിയേണ്ടതെല്ലാം

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
April 7, 2022
Reading Time: 1 min read
A A
0
5000 രൂപയുണ്ടോ ? സ്വന്തം പോസ്റ്റ്‌ ഓഫീസ് തുറക്കാം ; വൻ വരുമാനവും നേടാം , അറിയേണ്ടതെല്ലാം


ദില്ലി:
സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ തപാൽ വകുപ്പിന്റെ അനുവാദം. ഏറ്റവും കുറഞ്ഞ നിക്ഷേപത്തിൽ സ്ഥിരമായ വരുമാനം നേടാൻ സ്വകാര്യ വ്യക്തികൾക്ക് ഇതിലൂടെ സാധിക്കും. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയും പോസ്റ്റൽ ഏജന്റ് ഫ്രാഞ്ചൈസിയും തപാൽ വകുപ്പിൽ ലഭ്യമാണ്.

വെറും 5000 രൂപ മാത്രമാണ് രണ്ട് ഫ്രാഞ്ചൈസികളുടെയും നിക്ഷേപം. പോസ്റ്റോഫീസ് ഫ്രാഞ്ചൈസിയാണ് നിങ്ങളുടെ മനസ്സിൽ എങ്കിൽ സ്വന്തമായോ അല്ലെങ്കിൽ വാടകയ്ക്കോ കെട്ടിടം ഉണ്ടായിരിക്കണം. തപാൽ വകുപ്പിലെ എല്ലാ തരം സേവനങ്ങളും നൽകാൻ സാധിക്കും വിധം സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഉണ്ടായിരിക്കണം. വീടുകൾതോറും തപാൽ സ്റ്റാമ്പുകളും തപാൽ സ്റ്റേഷനറികളും എത്തിക്കുന്നതാണ് തപാൽ ഏജന്റ് ഫ്രാഞ്ചൈസി. ഫ്രാഞ്ചൈസികൾ എടുക്കുന്നതിനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസ് ആണ്. ഈ വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും ഫ്രാഞ്ചൈസിക്ക് അപേക്ഷ നൽകാവുന്നതാണ്.

രജിസ്ട്രേഡ് പോസ്റ്റിന് മൂന്നു രൂപയും സ്പീഡ് പോസ്റ്റിന് അഞ്ചു രൂപയും കമ്മീഷൻ ആയി കിട്ടും. 200 രൂപ വരെയുള്ള മണിയോഡറിന് മൂന്നര രൂപയാണ് കമ്മീഷൻ. പ്രതിമാസം ആയിരത്തിനു മുകളിൽ സ്പീഡ് പോസ്റ്റും രജിസ്ട്രേഡ് പോസ്റ്റും ലഭിക്കുകയാണെങ്കിൽ ആ പോസ്റ്റ് ഓഫീസിൽ കമ്മീഷൻ 20 ശതമാനം അധികം ലഭിക്കും. തപാൽ സ്റ്റാമ്പ്, മണി ഓർഡർ ഫോം, തപാൽ സ്റ്റേഷനറി എന്നിവയുടെ വിലയിൽ അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും. ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പക്കലുള്ള സൗകര്യങ്ങൾ വിശദീകരിച്ചും നിങ്ങൾക്ക് ലഭ്യമാക്കാൻ ആവുന്ന തപാൽ സേവനങ്ങൾ എന്തൊക്കെയെന്ന് ഉൾക്കൊള്ളിച്ചും വിശദമായൊരു പദ്ധതി രൂപരേഖ തയ്യാറാക്കണം. പോസ്റ്റ് ഓഫീസിൽ നിന്ന് ഫ്രാഞ്ചൈസിക്കുള്ള അപേക്ഷാഫോം ലഭിക്കുന്നതാണ്. ഈ ഫോം പൂരിപ്പിച്ച് പദ്ധതിരേഖക്കൊപ്പം പോസ്റ്റ് ഓഫീസുകളിൽ സമർപ്പിക്കണം.

ഓരോ ഡിവിഷനിലെലെയും തപാൽ വകുപ്പ് തലവൻമാർ ലഭ്യമായ അപേക്ഷകളിൽ പരിശോധന നടത്തും. ഇവർ സ്ഥലം സന്ദർശിച്ച് വിലയിരുത്തും. ശേഷം കിട്ടിയ അപേക്ഷകളിൽ മികച്ചത് നോക്കി തെരഞ്ഞെടുക്കും. അപേക്ഷ സമർപ്പിച്ച 14 ദിവസത്തിനുള്ളിൽ ഇതിന്മേൽ ഉള്ള തപാൽ വകുപ്പിന്റെ തീരുമാനവും അറിയാനാവും. ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ വളരെ എളുപ്പത്തിൽ സ്വന്തം തപാൽ ഓഫീസ് പ്രവർത്തിപ്പിക്കാനാവും. ഫ്രാഞ്ചൈസി അപേക്ഷ ഫോം തപാൽ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ShareSendShareTweet
Previous Post

‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

Next Post

വന്യമ്യഗശല്യം രൂക്ഷം; മൂന്നാറില്‍ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
വന്യമ്യഗശല്യം രൂക്ഷം; മൂന്നാറില്‍ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കി

വന്യമ്യഗശല്യം രൂക്ഷം; മൂന്നാറില്‍ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കി

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.