തൃശൂർ: പൂരം വെടിക്കെട്ടിനു കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പൊസൊ അനുമതി നൽകി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസൊ അംഗീകരിക്കുകയായിരുന്നു. പൊട്ടിക്കുന്ന സാമ്പിളുകൾ നേരത്തെ പരിശോധനയ്ക്കു നൽകണമെന്നായിരുന്നു ആദ്യം പെസൊ ആവശ്യപ്പെട്ടത്. തുടർന്നു സുരേഷ് ഗോപി എംപിയാണ് ഇതിലെ പ്രായോഗിക പ്രശ്നം ചൂണ്ടിക്കാട്ടിയത്. പൊട്ടിക്കുന്നതിനു മുൻപു വെടിക്കെട്ടുപുരയിലും നിർമാണ സ്ഥലത്തുംവച്ചു സാമ്പിൾ എടുക്കാമെന്ന നിർദേശം പൊസോ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊസോ അധികൃതര്‍ ആശയവിനിമയം നടത്തിയിരുന്നു. മേയ് 10നാണു പൂരം. സാംപിൾ വെടിക്കെട്ട് 8നു രാത്രി 7നും പൂരം വെടിക്കെട്ട് 11നു വെളുപ്പിനു മൂന്നിനും നടക്കും.