തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഒല്ലൂരിൽ നിർത്തിയിട്ട കാറുകൾക്കുമുകളിൽ മരംവീണു. ആളപായമില്ല.