തിരുവനന്തപുരം : സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് അടിമത്തകുരിശ് ചുമക്കേണ്ടിവരുമെന്ന് ചെറിയാന് ഫിലിപ്പ്. യേശുചിത്രം നല്കി സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് ഇനി അടിമത്ത കുരിശ് ചുമക്കേണ്ടി വരും. പാരതന്ത്ര്യത്തിന്റെ പീഢാനുഭവ കാലമായിരിക്കുമെന്നും ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, കെപിസിസി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് സോണിയ ഗാന്ധിക്ക് അയച്ച കത്ത് നടപടിക്കായി എഐസിസി അച്ചടക്ക സമിതിക്ക് വിട്ടേക്കും. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കെ.വി.തോമസ് എഐസിസി അം?ഗമായതിനാല്‍ സസ്പെന്‍ഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ കെപിസിസിക്ക് കഴിയില്ല. കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മറുപടി തേടിയ ശേഷമായിരിക്കും നടപടി. കടുത്ത നടപടി വേണമെന്ന ആവശ്യമാണ് കോണ്‍?ഗ്രസ് നേതൃത്വത്തിലുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷമായി കെ.വി.തോമസിന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി.തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെപിസിസി. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.