കൊച്ചി : ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യും. അഭിഭാഷകരായ ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആണ് നടപടി തെളിവ് നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി വർഗീസ് ആണെന്ന് ഹാക്കർ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.